“കഴിഞ്ഞ സീസണിലെന്ന പോലെ കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾ നേരത്തെ തുടരും, യുവതാരങ്ങൾക്ക് അവസരം നൽകും” – ഇവാൻ

പുതിയ സീസണെ കഴിഞ്ഞ സീസണെ എങ്ങനെ സമീപിച്ചോ അതുപോലെ തന്നെയാകും സമീപിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്. ഇന്നലെ ഇന്റഗ്രാം ലൈവിൽ സംസാരിക്കുക ആയിരുന്നു ഇവാൻ. ഈ സീസണിലും ഒരുക്കങ്ങൾ വളരെ നേരത്തെ തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉദ്ദേശം എന്ന് ഇവാൻ പറഞ്ഞു. ജൂലൈയിൽ തന്നെ താനും പരിശീലക സംഘവും കൊച്ചിയിൽ മടങ്ങി എത്തും എന്നദ്ദേഹം പറഞ്ഞു.

റിസേർവ്സ് ടീമിലെ യുവതാരങ്ങളെ വെച്ച് ആകും പ്രീസീസൺ ആരംഭിക്കുക. അവർക്ക് സീനിയർ ടീമിനൊപ്പം പരിശീലനം നടത്താൻ അവസരം നൽകും. കഴിഞ്ഞ സീസണിൽ അതുപോലെ ആയിരുന്നു. യുവതാരങ്ങൾ സീനിയർ ടീമിനൊപ്പം സമയം ചിലവഴിക്കുമ്പോൾ അവർ മെച്ചപ്പെടും. ഇവാൻ പറഞ്ഞു. യുവതാരങ്ങൾക്ക് അവസരം ലഭിക്കും. ഒന്നോ രണ്ടോ സീസൺ സീനിയർ ടീമിനൊപ്പം പ്രീസീസൺ ചിലവഴിക്കുമ്പോഴേക്ക് റിസേർവ്സിലെ മികവുള്ള താരങ്ങൾ സീനിയർ ടീമിലേക്ക് എത്താനുള്ള ലെവലിൽ എത്തും എന്നും ഇവാൻ പറഞ്ഞു.

Exit mobile version