“ആദ്യ മൂന്ന് മത്സരങ്ങളിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടന‌ങ്ങളിൽ സന്തോഷം

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മൂന്ന് മത്സരങ്ങളിൽ ഒന്ന് പോലും വിജയിച്ചില്ല എങ്കിലും ടീമിന്റെ പ്രകടനങ്ങളിൽ സന്തോഷവാൻ ആണെന്ന് വുകമാനോവിച്. കരുത്തരായ ടീമുകൾക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ തുടങ്ങേണ്ടി വന്നതെന്ന് ഇവാൻ പറഞ്ഞു. വ്യത്യസ്‌തമായ ഒരു കളി ശൈലി വികസിപ്പിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഞങ്ങൾ. ഉയർന്ന പ്രസിങ് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. അദ്ദേഹം പറയുന്നു.

“ഇതുവരെ മൂന്ന് മത്സരങ്ങളിലും ഞങ്ങൾ മികച്ച പ്രകടനം നടത്തിയെന്ന് പറയട്ടെ. കൂടാതെ, കളിക്കാർ ഉയർന്ന നിലവാരമുള്ള പ്രതിബദ്ധത, ഉയർന്ന നിലവാരമുള്ള പ്രസിംഗ്, പ്രതിരോധം എന്നിവയും എല്ലാം കാണിച്ചു. അതിനാൽ ഞങ്ങൾ ഇതുവരെ സന്തുഷ്ടരാണ്. ഞങ്ങൾ ശരിക്കും സന്തോഷത്തിലാണ്.” ഇവാൻ പറഞ്ഞു.

“ബംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും തമ്മിൽ റൈവൽറി ഉണ്ടെന്ന് ഞങ്ങൾക്കറിയാം, അതിനാൽ ഞങ്ങൾ നന്നായി ഒരുങ്ങിയാണ് ഇറങ്ങിയത്.” അദ്ദേഹം പറഞ്ഞു‌

Exit mobile version