ഇന്ന് വീണ്ടും ചെന്നൈയിൻ ഒഡീഷ പോരാട്ടം

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സി ചെന്നൈയിനെ നേരിടും. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഒഡീഷയും ചെന്നൈയിനും തമ്മിൽ ഐ എസ് എല്ലിൽ ഏറ്റുമുട്ടിയത്. അന്നത്തെ മത്സരം ഗോൾ രഹിത സമനിലയിൽ ആയിരുന്നു അവസാനിച്ചത്. അവസാന നാലു മത്സരങ്ങളിലും വിജയിക്കാൻ ആകാതെ കഷ്ടപ്പെടുന്ന ടീമാണ് ചെന്നൈയിൻ.

ഒഡീഷയ്ക്ക് എതിരെ അവസാന മൂന്നു മത്സരത്തിലും ചെന്നൈയിന് ജയിക്കാൻ ആയിട്ടില്ല. ഒഡീഷ സീസൺ മോശമായാണ് തുടങ്ങിയത് എങ്കിലും ഇപ്പോൾ അവസാന ആഴ്ചകളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാൻ അവർക്ക് ആയിരുന്നു. അവസാന മൂന്ന് മത്സരങ്ങളിലും അവർ പരാജയം അറിഞ്ഞിട്ടില്ല. ലീഗിൽ അവസാന സ്ഥാനത്തുള്ള ഒഡീഷ അവിടെ നിന്ന് രക്ഷപ്പെടുന്നത് തന്നെയാണ് പ്രധാനമായി ലക്ഷ്യം വെക്കുന്നത്. ലീഗിൽ ഇപ്പോൾ എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ ഉള്ളത്.

Exit mobile version