Noah Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ഡിസംബറിൽ നടത്താൻ ധാരണ!!


നീണ്ട കാത്തിരിപ്പിനൊടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2025–26 സീസൺ ഡിസംബറിൽ ആരംഭിക്കാൻ ധാരണ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) തമ്മിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം. ഇതിലും നേരത്തെ, അതായത് സെപ്റ്റംബറിൽ തന്നെ സൂപ്പർ കപ്പ് നടത്താനും ധാരണയായിട്ടുണ്ട്.

നിയമപ്രശ്നങ്ങളും കരാർ ചർച്ചകളിലെ തടസ്സങ്ങളും കാരണം അനിശ്ചിതത്വത്തിലായിരുന്ന ഐഎസ്എല്ലിന്റെ ഭാവി, ഈ പുതിയ തീരുമാനത്തോടെ ആരാധകർക്കും കളിക്കാർക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്.

പ്രധാന കരാറിന്റെ ഭാഗമായി എഐഎഫ്എഫിന് നൽകേണ്ട ₹12.5 കോടിയുടെ അവസാന ഗഡു നൽകാനും എഫ്എസ്ഡിഎൽ തീരുമാനിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ എത്തിച്ചേർന്ന ഈ നിർദ്ദേശങ്ങൾ സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിക്കും. കോടതി അംഗീകരിച്ചാൽ, ഇന്ത്യൻ ഫുട്ബോളിലെ എല്ലാ ആശങ്കകൾക്കും പരിഹാരമാകും.

Exit mobile version