പ്രീസീസൺ മത്സരത്തിൽ ഹൈദരാബാദിന് വിജയം

പ്രീസീസൺ മത്സരത്തിൽ ഐ എസ് എല്ലിലെ പുതിയ ക്ലബായ ഹൈദരാബാദ് എഫ് സിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ വെൽസാവോ സ്പോർട്സ് ക്ലബിനെയാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഹൈദരബാദിന്റെ വിജയം. ഹൈദരബാദിനു വേണ്ടി ഇന്ത്യൻ സ്ട്രൈക്കർ റോബിൻ സിംഗ് ഹാട്രിക്ക് നേടി. റാഫയാണ് മറ്റൊരു സ്കോറർ‌

ഐ എസ് എല്ലിലേക്ക് പുതുതായു എത്തുകയാണ് എന്നാണ് പറയുന്നത് എങ്കിലും ഹൈദരബാദിൽ കളിക്കുന്നതിൽ ഭൂരിഭാഗവും കഴിഞ്ഞ സീസണിൽ പൂനെ സിറ്റിക്ക് കളിച്ചവരാണ്. നേരത്തെ റിയൽ കാശ്മീരിനെതിരെയും ഹൈദരബാദ് സൗഹൃദ മത്സരം കളിച്ചിരുന്നു. ഇനി കേരള ബ്ലാസ്റ്റേഴ്സുമായി സൗഹൃദ മത്സരം കളിക്കാനാണ് ഹൈദരാബാദ് ശ്രമിക്കുന്നത്.

Exit mobile version