Picsart 23 05 21 14 44 00 996

ഹോർമി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം തുടരും, 2027വരെയുള്ള കരാർ

യുവ പ്രതിരോധ താരം ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ ഒപ്പുവെക്കും. 2027 വരെയുള്ള കരാര്‍ താരം ഒപ്പിട്ടതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. അവസാന മൂന്ന് വർഷമായി ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടായിരുന്നു. 22കാരനായ താരം കേരള ബ്ലാസ്റ്റേഴ്സിനായി ഇതിനകം 34 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഹോർമിയെ കൂടാതെ ദിമിത്രിയോസ്, വിബിൻ എന്നീ താരങ്ങളുടെ കരാറും അടുത്തിടെ ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ട്.

മണിപ്പൂര്‍ സോംഡാല്‍ സ്വദേശിയാണ് 20കാരന്‍, 2019-20 സീസണില്‍ ഇന്ത്യന്‍ ആരോസിന്റെ പ്രധാന താരമായിരുന്നു. പഞ്ചാബ് എഫ് സിക്കായും കളിച്ചിട്ടുണ്ട്. 2017ല്‍ ഇംഫാലിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ ചേര്‍ന്നാണ് യുവ പ്രതിരോധക്കാരന്റെ കരിയര്‍ തുടക്കമിട്ടത്. 2018ല്‍ പഞ്ചാബ് എഫ്‌സിയുടെ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരിക്കെ, ഇന്ത്യന്‍ അണ്ടര്‍ 18 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018-19 സീസണില്‍ മിനര്‍വ പഞ്ചാബിന് അവരുടെ ആദ്യ ഹീറോ എലൈറ്റ് അണ്ടര്‍-18 ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ഈ സെന്റര്‍ ബാക്ക് താരം നിര്‍ണായക പങ്കുവഹിചിരുന്നു . 2019ല്‍ നേപ്പാളില്‍ നടന്ന സാഫ് അണ്ടര്‍-18 ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹോര്‍മിപാം അംഗമായിരുന്നു.

Exit mobile version