Picsart 24 04 09 19 26 16 617

ത്രില്ലറിന് ഒടുവിൽ ജംഷദ്പൂരിനെ തോൽപ്പിച്ച് എഫ് സി ഗോവ

ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ഗോവ ജംഷദ്പൂരിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു എഫ് സി ഗോവയുടെ വിജയം. തുടക്കത്തിൽ 17ആം മിനിറ്റിൽ റിച്ചി തച്ചിക്കവ നേടിയ ഗോളിൽ ജംഷദ്പൂർ ആണ് ആദ്യം ലീഡ് എടുത്തത്. പക്ഷേ ഈ ലീഡ് നാല് മിനുട്ട് മാത്രമേ നീണ്ടു നിന്നുള്ള.

ഇരുപത്തിയൊന്നാം മിനുട്ടിൽ നോഹ സദൗയിലൂടെ ഗോവ സമനില നേടി. 28ആം മിനിറ്റിൽ കാർലോസ് മാർട്ടിനസിലൂടെ ഗോവ ലീഡും എടുത്തു‌. 73ആം മിനുട്ടിൽ സിമൻ ദൗങലിലൂടെ വീണ്ടും ജംഷദ്പൂർ സമനില നേടി. അവസാനം കളിയുടെ ഇഞ്ച്വറി ടൈമിൽ ബോർഹ ഹെരേര ഗോവക്ക് വിജയം നൽകി‌. ഈ ജയത്തോടെ 42 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. പ്ലേ ഓഫ് പ്രതീക്ഷകൾ തകർന്ന ജംഷദ്പൂർ പത്താം സ്ഥാനത്താണുള്ളത്.

Exit mobile version