Picsart 23 09 25 22 11 10 327

ഈസ്റ്റ് ബംഗാൾ ജംഷദപൂർ മത്സരം സമനിലയിൽ

ഐ എസ് എല്ലിൽ ഈ സീസണിലെ ആദ്യ ഗോൾ രഹിത സമനില ഇന്ന് പിറന്നു. ഇന്ന് ഈസ്റ്റ് ബംഗാളും ജംഷദ്പൂരും തമ്മിലുള്ള മത്സരമാണ് ഗോൾ രഹിതമായി അവസാനിച്ചത്. ഇന്ന് ഇരു ടീമുകൾക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. പിന്നെയും മികച്ചു നിന്നത് ഈസ്റ്റ് ബംഗാൾ ആയിരുന്നു. ഈസ്റ്റ് ബംഗാൾ മൂന്ന് ഷോട്ടുകൾ ടാർഗറ്റിലേക്ക് തൊടുത്തു എങ്കിലും ഒന്നും ഗോൾ ആയില്ല..

ജംഷദ്പൂരിനായി ഗോൾക്കീപ്പർ രഹ്നേഷ് മികച്ച സേവുകൾ നടത്തി. ഇനി അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഹൈദരാബാദ് എഫ്വ്സിയെയും ജംഷദ്പൂർ കേരള ബ്ലാസ്റ്റേഴ്സിനെയും നേരിടും.

Exit mobile version