Picsart 23 06 17 14 32 07 450

ഈസ്റ്റ് ബംഗാൾ ശക്തരാകുന്നു, ഹൈദരബാദിന്റെ സിവിയേരോയെയും സ്വന്തമാക്കി

യുവ ഫോർവേഡ് ഹാവിയർ സിവേരിയോ ഹൈദരബാദ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക് എത്തി. താരത്തിന്റെ സൈനിംഗ് ഈസ്റ്റ് ബംഗാപ്പ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത സീസണിലേക്കായി മികച്ച ടീമിനെ തന്നെയാണ് ഈസ്റ്റ് ബംഗാൾ ഒരുക്കുന്നത്‌. രണ്ടു വർഷത്തെ കരാർ സിവേരിയോ ഈസ്റ്റ് ബംഗാളിൽ ഒപ്പുവെച്ചു. അവസാന രണ്ടു വർഷമായി സിവേരിയോ ഹൈദരബാദിനൊപ്പം ആയിരുന്നു കളിച്ചത്.

ഹൈദരബാദിനായി ഐ എസ് എല്ലിൽ 45 മത്സരങ്ങൾ രണ്ടു സീസണുകളിലായി കളിച്ച താരം 12 നിർണായക ഗോളുകൾ നേടിയിരുന്നു. 25കാരനായ താരം ക്ലബിൽ എത്തുന്നത് ഈസ്റ്റ് ബംഗാളിന് കരുത്താകും. ലാസ്പാമാസ്, റേസിങ് സാൻഡ്രന്റർ, ലഗൂണ തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കായി സിവേരിയോ മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version