ഗോകുലം കേരളയുടെ ഐ ലീഗ് വിന്നിങ് ടീമിലെ താരമായിരുന്ന ദേവ്റാണിയെ ചെന്നൈയിൻ സ്വന്തമാക്കി. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഗോകുലം കേരളയ്ക്ക് ഒപ്പം ഉൾപ്പെടെ മൂന്ന് തവണ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് ദേവ്റാണി. താരം ചെന്നൈയിനിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു. ഗോകുലം കേരളക്ക് വേണ്ടി കഴിഞ്ഞ സീസൺ ഐലീഗിൽ ഗംഭീര പ്രകടനം നടത്തിയ ഡിഫൻഡർ ആണ് ദീപക് ദേവ്റാണി.
Aattatha aarambikalaama? 😉 #VanakkamDeepak #AattamAarambam #AllInForChennaiyin pic.twitter.com/bLB5rIsaph
— Chennaiyin F.C. (@ChennaiyinFC) August 4, 2021
28കാരനായ താരം മിനേർവ പഞ്ചാബിനൊപ്പവും മോഹൻ ബഗാനൊപ്പവും ആയിരുന്നു ഗോകുലത്തിൽ എത്തും മുമ്പ് കിരീടങ്ങൾ നേടിയത്. ഈ കഴിഞ്ഞ സീസണിൽ ഗോകുലത്തിന്റെ ഭൂരിഭാഗം മത്സരങ്ങളിലും ദീപക് കളിച്ചിരുന്നു. മുമ്പ് സ്പോർടിംഗ് ഗോവ, മോഹൻ ബഗാൻ, പൂനെ സിറ്റി എഫ് സി എന്നിവർക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്