മാറ്റങ്ങൾ ഏറെ, ചെന്നൈയിനെതിരായ ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

ഐ എസ് എല്ലിലെ ഈ സീസണിലെ പതിനഞ്ചാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് ഹോം മത്സരത്തിൽ ചെന്നൈയിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇന്ന് പരാജയപ്പെട്ടാൽ പ്ലേ ഓഫ് പ്രതീക്ഷകൾ കണക്കിൽ പോലും ബാക്കി നിൽക്കില്ല എന്നതിനാൽ വിജയിക്കാൻ ഉറച്ചാണ് കേരളം ഇറങ്ങുന്നത്. സസ്പെൻഷനിൽ ഉള്ള ഡ്രൊബരോവ്, മുസ്തഫ എന്നിവർ ഇന്ന് ടീമിൽ ഇല്ല. രാജുവും സുയിവർലൂണും ആണ് ഇന്ന് സെന്റർ ബാക്ക് കൂട്ടുകെട്ട്. മുഹമ്മദ് റാഫി, സഹൽ, ഹക്കു എന്നിവർ ബെഞ്ചിലാണ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, രാജു, സുയിവർലൂൺ, റാകിപ്, ഹാളിചരൺ, സിഡോഞ്ച, ജീക്സൺ, സത്യസെൻ, മെസ്സി, ഒഗ്ബെചെ

Exit mobile version