“കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന എല്ലാവർക്കും സന്തോഷം നൽകാൻ ആകും”

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ പരിശീലകനായി ചുമതലയേറ്റ ഇവാം വുകമാനോവിച് തനിക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകാൻ ആകും എന്ന് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയ ആരാധക വൃന്ദവും ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയും ആണ് ഈ ക്ലബിലേക്ക് വരാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് ഇവാൻ പറഞ്ഞു. ഈ മനോഹരമായ ക്ലബിനെ സ്‌നേഹിക്കുന്ന എല്ലാവരെയും സന്തോഷത്തിലും അഭിമാനത്തിലുമാക്കാന്‍, ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു

പ്രധാനമായ മുഖ്യപരിശീലക സ്ഥാനത്തേക്ക് ശരിയായ ഒരാളെ തെരഞ്ഞെടുക്കുന്നത് ഒരു നീണ്ട പ്രക്രിയയായിരുന്നു എന്ന് കരോളിസ് സ്കിങ്കിസ് പറഞ്ഞു . കേരള ബ്ലാസ്റ്റേഴ്സിലുഅ സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയുന്ന, വലിയ വെല്ലുവിളിക്കും ഉത്തരവാദിത്തത്തിനും അനുയോജ്യനായ ആളാണ് ഇവാന്‍ എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version