Picsart 24 02 17 00 54 19 769

സീസണിൽ ഒരിക്കൽ പോലും മികച്ച ടീമുമായി ഇറങ്ങാൻ ആയില്ല, പരിക്ക് അത്രയ്ക്ക് ബ്ലാസ്റ്റേഴ്സിനെ വേട്ടയാടി എന്ന് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് ഈ സീസണിൽ വേട്ടയാടുകയാണ് എന്നും ഇത് സങ്കടകരമാണെന്നും പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്നലെ മത്സരത്തിനിടയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ സച്ചിൻ സുരേഷിനും ഡിഫൻഡർ ലെസ്കോവിചിനും പരിക്കേറ്റിരുന്നു. മത്സരത്തിനു മുമ്പ് ദിമിയും പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നു. ഇത് കൂടാതെ പെപ്ര, ലൂണ എന്നീ താരങ്ങളും ഇപ്പോൾ പരിക്കേറ്റ് പുറത്താണ്‌.

കേരള ബ്ലസ്റ്റേഴ്സിന് ഈ സീസണിൽ ഒരിക്കൽ പോലും അവരുടെ മികച്ച ടീമിനെ വെച്ച് കളത്തിൽ ഇറങ്ങാനായില്ല എന്ന് ഇവാൻ പറഞ്ഞു. സീസണിലെ ആദ്യ മത്സരം മുതൽ പരിക്ക് ഞങ്ങൾക്ക് പ്രശ്നമായിരുന്നു. ഇനി ഈ സീസൺ അവസാനിക്കും വരെ ഞങ്ങളുടെ ഏറ്റവും മികച്ച സ്ക്വാഡുമായി ഇറങ്ങാൻ ആവില്ല. ഇവാൻ പറഞ്ഞു. പരിക്കുകൾ മസിൽ ഇഞ്ച്വറികളുമല്ല എല്ലാം വലിയ പരിക്കുകളാണ്. ഇത് ടീമിനെ ഏറെ ബാധിക്കുന്നു. ഇവാൻ പറയുന്നു.

സീസൺ തുടങ്ങുമ്പോൾ ആദ്യ 20 പേരിൽ പോലും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത പല താരങ്ങളും ഇന്ന് ടീമിന്റെ ആദ്യ ഇലവനിൽ ഉണ്ട്. ആ താരങ്ങളെ ഓർത്ത് താൻ അഭിമാനിക്കുന്നു. അവർ അവർക്ക് കിട്ടിയ അവസരങ്ങൾ ശരിയായ രീതിയിൽ സ്വീകരിക്കുന്നു. ഇവാൻ പറഞ്ഞു.

Exit mobile version