Picsart 24 07 26 17 22 58 768

ബാറ്ററി.എഐ കേരള ബ്ലാസ്റ്റേഴ്‌സ് സ്പോൺസർ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ അടുത്ത സീസണിൽ ബാറ്ററി.എ ഐ പ്രെസന്‍റിങ് സ്പോൺസർമാരാകും. ബാറ്ററി.എ ഐ യുടെ ഗെയിം ടെക് പ്ലാറ്റ് ഫോമിലൂടെ നൂതനമായ ലൈവ് ഗെയിം അനുഭവം ആരാധകർക്ക് ലഭ്യമാകും.

കേരള ബ്ളാസ്റ്റേഴ്സ് എഫ് സിയുമായുള്ള സഹകരണത്തിലൂടെ മഹത്തായ അനുഭവമാണ് ലഭ്യമായതെന്ന് ബാറ്ററി .എ ഐ ടീം പ്രതികരിച്ചു. ബാറ്ററി.എ ഐ രാജ്യത്തുടനീളമുള കായികാരാധകർക്കായി തങ്ങളുടെ പുതിയ ഫാന്റസി, സ്പോർട്ട് ന്യൂസ് പ്ലാറ്റ് ഫോമിലൂടെ നവീനാനുഭവം സമ്മാനിക്കുന്നു.

ബാറ്ററി.എ ഐയുടെ മികച്ച ഗെയിം -ടെക് പ്ലാറ്റ്‌ഫോം നൂതനമായ ലൈവ് ഗെയിം അനുഭവം സമ്മാനിക്കുമെന്നും ആരാധകർക്ക് കൂടുതൽ അനുഭവങ്ങളും ക്ലബ്ബിനെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ലഭ്യമാക്കുമെന്നും കേരള ബ്ളാസ്റ്റേഴ്സ് മാനേജ്‌മെന്റ് പ്രതികരിച്ചു. മികച്ച പങ്കാളികളെയാണ് ലഭിച്ചതെന്നും ബാറ്ററി.എഐയുടെ പങ്കാളിത്തത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതായും പുതിയ സീസണിലേക്ക് പ്രതീക്ഷയോടെ നോക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറഞ്ഞു.

ബാറ്ററി.എഐയുടെ നൂതനമായ ഫാന്റസിയും സ്പോർട്ട്സ് ന്യൂസ് പ്ലാറ്റ്‌ഫോമും രാജ്യത്തുടനീളമുള്ള കായിക ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ടീമുകളുടെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന വിപ്ലവകരമായ അനുഭവം സാധ്യമാകും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബാറ്ററിഎഐ ടീം പറഞ്ഞു. ഇത്തരമൊരു അവസരം ലഭിച്ചതിൽ അഭിമാനവും ആഹ്ലാദവും ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ക്ലബിന് വരും സീസണിൽ എല്ലാ വിജയങ്ങളും ആശംസിക്കുന്നതായും ഫലവത്തും ദീർഘകാലവുമുള്ള ബന്ധമാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

Exit mobile version