Picsart 23 09 21 18 57 47 497

ഐമൻ ആദ്യ ഇലവനിൽ, ദിമി ഇല്ല, ആദ്യ അങ്കത്തിനുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു

ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

സച്ചിൻ സുരേഷ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. പ്രബീർ ദാസ്, പ്രിതം കോടാൽ,മിലോസ്, ഐബാൻ എന്നിവരാണ് ഡിഫൻസിൽ. ഡയ്സുകെ, ജീക്സൺ,ഡാനിഷ്, ഐമൻ, ലൂണ, പെപ്രെ എന്നിവരും അണിനിരക്കുന്നു. യുവതാരം ഐമൻ ആദ്യ ഇലവനിൽ എത്തിയത് മലയാളികൾക്ക് സന്തോഷം നൽകും.ഡ്യൂറണ്ട് കപ്പിൽ ഉൾപ്പെടെ പ്രീസീസണിൽ ഐമൻ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.

ദിമി പരിക്ക് കാരണം ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഇല്ല. ഇഷാൻ പണ്ടിതയും സ്ക്വാഡിൽ ഇല്ല.

Exit mobile version