എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ കൊൽക്കത്തയിൽ

എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ എ ടി കെ മോഹൻ ബഗാന് നല്ല വാർത്ത. അവരുടെ ഇന്റർ സോൺ സെമി ഫൈനൽ മത്സരത്തിന് കൊൽക്കത്ത തന്നെ ആതിഥ്യം വഹിക്കും. സെപ്റ്റംബർ ഏഴിനാകും ഇന്റർ സോൺ സെമി ഫൈനൽ നടക്കുക. ASEAN Zone ചാമ്പ്യനെ ആകും മോഹൻ ബഗാൻ സെമി ഫൈനലിൽ നേരിടുക. ASEAN Zone ഫൈനലുകൾ ഓഗസ്റ്റ് 24നാകും നടക്കുക.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ 6 പോയിന്റുമായി മോഹൻ ബഗാൻ ഒന്നാമത് ഫിനിഷ് ചെയ്തിരുന്നു. ഗോകുലത്തോട് ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റിരുന്നു എങ്കിലും ബഷുന്ധര കിംഗ്സിനെയും മാസിയയെയും തോൽപ്പിച്ച് ആണ് മോഹൻ ബഗാൻ ഇന്റർ സോൺ സെമിയിലേക്ക് എത്തിയത്.

Exit mobile version