Picsart 23 07 18 10 38 53 629

യൂറോപ്പിൽ തന്നെ ഫുട്ബോൾ കളിക്കുന്നത് തുടരാനാണ് ആഗ്രഹിക്കുന്നത് എന്ന് ഇസ്കോ

മുൻ റയൽ മാഡ്രിഡ് താരം ഇസ്കോ താൻ ഫുട്ബോൾ കളി നിർത്തിയിട്ടില്ല എന്നും പുതിയ ക്ലബിനായി അന്വേഷിക്കുക ആണെന്നും പറഞ്ഞു. അവസാനമായി സെവിയ്യക്ക് വേണ്ടി കളിച്ച മിഡ്ഫീൽഡർ ഇസ്കോ യൂറോപ്പിൽ തുടരാൻ അണ് താൻ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞു.

ക്രിസ്മസിന് മുമ്പ് സെവിയ്യ വിട്ടതിന് ശേഷം ഇസ്കോ എവിടെയും കളിച്ചിട്ടില്ല. താരം ഇപ്പോൾ ഒരു ഫ്രീ ഏജന്റാണ്. എനിക്ക് തുടർച്ച ലഭിക്കുന്ന ഒരു പ്രോജക്റ്റ് ആണ് വേണ്ടത്. എല്ലാം വിജയിച്ചതിന് ശേഷമുള്ള കരിയറിലെ ഒരു ഘട്ടത്തിലാണ് ഞാൻ, ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് ഫുട്ബോൾ ആസ്വദിക്കുക എന്നതാണ്. ഇസ്കോ പറഞ്ഞു.

“ഞാൻ ചെറുപ്പമാണ്, എനിക്ക് ഇപ്പോഴും നിരവധി വർഷത്തെ ഫുട്ബോൾ ബാക്കി ഉണ്ട്. ഇപ്പോൾ അത് തെളിയിക്കേണ്ടത് ഞാനാണ്.”

“നല്ല ഫുട്ബോൾ കളിക്കാൻ ശ്രമിക്കുന്ന ഒരു ടീം. അതാണ് വേണ്ടത്. ഞാൻ ഒരിക്കലും പണത്തിന് മുൻഗണന നൽകില്ല, ഇല്ലെങ്കിൽ, ഞാൻ സെവിയ്യയിലേക്ക് പോകില്ലായിരുന്നു. എനിക്ക് ഖത്തറിൽ നിന്നും അറേബ്യയിൽ നിന്നും വലിയ ശമ്പളത്തോടെ നിരവധി ഓഫറുകൾ ഉണ്ടായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version