Picsart 23 07 18 09 49 35 746

റൊണാൾഡോയുടെ ആദ്യ പ്രീസീസൺ മത്സരം, അഞ്ച് ഗോൾ വാങ്ങിക്കൂട്ടി അൽ നസർ!!

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസറിന് പ്രീസീസൺ മത്സരത്തിൽ വൻ തോൽവി. സ്പാനിഷ് ക്ലബായ സെൽറ്റ് വിഗോ എതിരില്ലാത്ത അഞ്ചു ഗോളിനാണ് അൽ നസറിനെ തോൽപ്പിച്ചത്. പോർച്ചുഗലിൽ നടന്ന മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു‌. ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിലാണ് ഒന്നിനു പിറകെ ഒന്നായി അൽ നസർ വലയിലേക്ക് ഗോൾ ഒഴുകിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ട് 18 മിനുട്ടുകൾക്ക് അകം 5 ഗോളുകൾ അൽ നസർ വാങ്ങിക്കൂട്ടി. ലാർസൻ ഹാട്രിക്ക് നേടി. 61, 72, 74 മിനുട്ടുകളിൽ ആയിരുന്നു ലാർസന്റെ ഗോളുകൾ. അലോൺസോയും റോഡ്രിഗസും ആയിരുന്നു മറ്റു സ്കോറേഴ്സ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ പ്രീസീസൺ മത്സരമായിരുന്നു ഇത്. ഇനി അടുത്ത മത്സരത്തിൽ അൽ നസർ ബെൻഫികയെ നേരിടും.

Exit mobile version