ലിവർപൂളിന്റെ റോബേർട്സൺ ഇനി സ്കോട്ട്‌ലൻഡ് ക്യാപ്റ്റൻ

സ്കോട്ലാൻഡിന്റെ ക്യാപ്റ്റനായി ലിവർപൂൾ ലെഫ്റ്റ് ബാക്ക് ആൻഡ്രൂ റോബേർട്സണെ നിയമിച്ചു. മുൻ ക്യാപ്റ്റൻ സ്കോട് ബ്രൌൺ വിരമിച്ചതിന് ശേഷം സ്ഥിരമായി ഒരു ക്യാപ്റ്റൻ സ്കോട്ലാൻഡിന് ഉണ്ടായിരുന്നില്ല. അതിനൊരു അവസാനം ഇട്ട് കൊണ്ടാണ് പരിശീലകൻ അലക്സ് മക്ലീഷ് റോബർട്സണെ ക്യാപ്റ്റൻ സ്ഥാനത്ത് നിയമിച്ചത്.

24കാരനായ താരം സ്കോട്ട്‌ലൻഡിന്റെയും ലിവർപൂളിന്റെയും സ്ഥിരം ലെഫ്റ്റ് ബാക്കാണ്. കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് കുതിപ്പിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് റോബേർട്സൺ. ഈ സീസണിലും താരം നന്നായാണ് തുടങ്ങിയത്. ലിവർപൂൾ നാല് ലീഗ് മത്സരങ്ങൾ കളിച്ചപ്പോൾ നാല് അസിസ്റ്റുകൾ താരം തന്റെ പേരിലാക്കിയിട്ടുണ്ട്.

യുവേഫ നാഷൺസ് ടൂർണമെന്റിൽ ബെൽജിയത്തെയും അൽബാനിയയെയും ആണ് ഈ ആഴ്ച സ്കോട്ട്‌ലൻഡിന് നേരിടേണ്ടത്.

Exit mobile version