Picsart 23 11 16 23 53 03 405

ഫിഫ ലോകകപ്പ് യോഗ്യത, ഇന്ത്യ ഇന്ന് ഖത്തറിന് എതിരെ

ഇന്ന് ഇന്ത്യൻ ഫുട്ബോളിന് ഒരു വലിയ ദിവസമാണ്. ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെ നേരിടും. ഭുവനേശ്വരിൽ ആണ് മത്സരം നടക്കുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കുവൈറ്റിൽ ചെന്ന് വിജയിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് ഇന്ത്യ ഇന്ന് ഖത്തറിന് എതിരെ ഇറങ്ങുന്നത്.

ഖത്തറിനെതിരായ മത്സരത്തിനുള്ള ടിക്കറ്റുകൾ ഔദ്യോഗികമായി വിറ്റുതീർന്നു. ഈ വർഷം സ്വന്തം തട്ടകത്തിൽ ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല എന്നാൽ ഖത്തറിനെതിരെ പിടിച്ചു നിൽക്കുക അത്ര എളുപ്പമാകില്ല. റാങ്കിങിൽ 61-ാം സ്ഥാനത്തുള്ള ടീമാണ് ഖത്തർ. ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരം Sports18, Sports18 1, Sports18 3 എന്നിവയിൽ സംപ്രേക്ഷണം ചെയ്യും ജിയോസിനിമ വഴു സ്ട്രീമും ചെയ്യാം.

ഖത്തർ ഈ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 8-1 ന് തകർത്തിയിരുന്നു. മുമ്പ് 2019ൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തറിനെ നേരിട്ടപ്പോൾ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു. അവസാന രണ്ട് മത്സരങ്ങളിലും ഖത്തറിന് ഒപ്പം പിടിച്ചു നിൽക്കാൻ ഇന്ത്യക്ക് ആയിരുന്നു.

Exit mobile version