ഇന്ത്യൻ ആരോസിനെ തോൽപിച്ച് ഈസ്റ്റ് ബംഗാൾ കുതിക്കുന്നു

മലയാളി താരം ജസ്റ്റിൻ ജോബി ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ കുതിപ്പ് തുടരുന്നു.  ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് വിജയം ഉറപ്പിച്ചത്.

കഴിഞ്ഞ ദിവസം കരാർ കാലാവധി കഴിഞ്ഞു ഇന്ത്യൻ ആരോസ് വിട്ട നീരജിന്‌ പകരം പ്രഭ്സുഖാൻ ആണ് ഇന്നത്തെ മത്സരത്തിൽ ആരോസിന്റെ ഗോൾ വല കാത്തത്. ഹൽദറിന്റെ ഫൗളിൽ നിന്ന് ലഭിച്ച ഫ്രീ കിക്ക്‌ ഗോളാക്കി അൽ അമ്‌നയാണ് ഈസ്റ്റ് ബംഗാളിന് ആദ്യ ഗോൾ നേടി കൊടുത്തത്. മൂന്ന് മിനുറ്റുനിടെ രണ്ടാമത്തെ ഗോളും നേടി ഈസ്റ്റ് ബംഗാൾ ആരോസിനെ ഞെട്ടിച്ചു. ഇത്തവണ ഗോൾ നേടിയത് ജാപ്പനീസ് താരം യുസ ആയിരുന്നു. നാല് പ്രധിരോധ നിരക്കാരെ കബളിപ്പിചാണ് യുസ ഗോൾ നേടിയത്.

രണ്ട് ഗോൾ വഴങ്ങിയതോടെ പ്രതിരോധം ശക്തമാക്കിയ ആരോസ് തുടർന്ന് ഈസ്റ്റ് ബംഗാളിനെ ഗോൾ നേടാൻ അനുവദിച്ചില്ല. രണ്ടാം പകുതിയിൽ ആരോസ് ഗോൾ നേടുന്നതിനടുത്ത് എത്തിയെങ്കിലും ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറുടെ രക്ഷപെടുത്തലുകൾ അവർക്ക് തിരിച്ചടിയായി. മലയാളി താരം രാഹുൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഇറങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version