Picsart 24 04 16 19 03 45 880

ഗോകുലം കേരള എഫ്‌സി ചെന്നൈയിൽ എലൈറ്റ് റെസിഡൻഷ്യൽ അക്കാദമി ആരംഭിക്കും

രണ്ട് തവണ ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സി, 8 വയസും അതിൽ കൂടുതലുമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എലൈറ്റ് റെസിഡൻഷ്യൽ അക്കാദമി ചെന്നൈയിൽ ആരംഭിക്കും. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യൻ ഫുട്ബോളിലെ മികവ് വളർത്തുന്നതിനു വേണ്ടിയാണ് ക്ലബ് എലൈറ്റ് അക്കാദമി സ്ഥാപിക്കുന്നത്.

ഗോകുലം കേരള എഫ്‌സി എലൈറ്റ് റെസിഡൻഷ്യൽ അക്കാദമി തിരഞ്ഞെടുത്ത കളിക്കാർക്ക് അക്കാദമിക്, ഭക്ഷണം, താമസം, മികച്ച ഫുട്ബോൾ പരിശീലനം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പ്രോഗ്രാം നൽകും. AIFF ലൈസൻസുള്ള പരിശീലകരുടെ മാർഗനിർദേശപ്രകാരം, മറ്റ് മികച്ച അക്കാദമികളുമായുള്ള പ്രതിവാര മത്സരങ്ങൾ, ടൂർണമെന്റുകൾ എന്നിവയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ദേശീയ തലത്തിൽ പ്രായ-ഗ്രൂപ്പ് വിഭാഗം ടൂർണമെൻ്റുകളിൽ ഗോകുലം കേരള എഫ്‌സിയെ പ്രതിനിധീകരിക്കാൻ മികച്ച താരങ്ങൾക്ക് അവസരം ലഭിക്കുന്നതാണ് അക്കാദമിയുടെ സവിശേഷതകളിലൊന്ന്. ആഭ്യന്തര മത്സരങ്ങൾക്ക് പുറമേ, കളിക്കാർക്ക് അന്താരാഷ്ട്ര എക്സ്പോഷറിനുള്ള സവിശേഷ അവസരവും അക്കാദമി നൽകും. തിരഞ്ഞെടുത്ത പ്രതിഭകൾ ഒരു യൂറോപ്യൻ രാജ്യത്തേക്ക് ഒരു എക്സ്പോഷർ ടൂറിനു അവസരം ലഭിക്കും.

ഗോകുലം കേരള എഫ്‌സി എലൈറ്റ് റെസിഡൻഷ്യൽ അക്കാദമി ആരംഭിക്കുന്നതിലും യുവ ഫുട്‌ബോൾ താരങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വേദിയൊരുക്കുന്നതിലും ഞങ്ങൾ ആവേശഭരിതരാണെന്ന് വി.സി. പ്രവീൺ, ഗോകുലം കേരള എഫ്‌സി പ്രസിഡൻ്റ്. “ഞങ്ങളുടെ ലക്ഷ്യം കഴിവുള്ള കളിക്കാരെ വളർത്തിയെടുക്കുക മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിൻ്റെ ഭാവിയിലേക്ക് നിർണായക സംഭാവനകൾ നൽകുന്ന നല്ല വ്യക്തികളെ വളർത്തിയെടുക്കുക കൂടിയാണ്. ഇതുപോലുള്ള സംരംഭങ്ങളിലൂടെ, യുവ കളിക്കാർക്ക് ഏറ്റവും ഉയർന്ന നിലയിലെത്താനുള്ള ഒരു പാത സൃഷ്ടിക്കുകയാണ് ക്ലബ് ലക്ഷ്യമിടുന്നത്. ചെന്നൈയിൽ നിരവധി മികച്ച അക്കാദമികൾ ഉയർന്നുവന്നിട്ടുണ്ട്. അവരുമായി മത്സരങ്ങളും മറ്റും നടത്തി അക്കാദമി പ്ലയേഴ്‌സിനെ കൂടുതൽ സജ്ജമാക്കാനാണ് ചെന്നൈയിൽ അക്കാദമി തുടങ്ങുന്നത്, വി സി പ്രവീൺ.

കൂടുതൽ വിവരങ്ങൾക്ക് 9447232232, 8610634477 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Exit mobile version