ഒരു എവേ മത്സരം ജയിക്കുമോ മാഞ്ചസ്റ്റർ യുണൈറ്റഡ്!!

ഇന്ന് യൂറോപ്പ ലീഗിൽ ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത് ഒരു എവേ ജയം ആയിരിക്കും. എന്നാണ് അവസാനമായി ഒരു എവേ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത് എന്ന് യുണൈറ്റഡ് ആരാധകർ വരെ മറന്നെന്നു പരയേണ്ടി വരും. കഴിഞ്ഞ മാർച്ചിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു എവേ മത്സരം അവസാനമായി വിജയിച്ചത്.

ഇന്ന് സെർബിയൻ ക്ലബായ പാർടിസൻ ക്ലബിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. എവേ മത്സരങ്ങളിൽ മാത്രമല്ല യുണൈറ്റഡിന് ജയിക്കാൻ ആവാത്തത്. അവസാനം കളിച്ച നാലു മത്സരങ്ങളിലും ഒലെയുടെ ടീം വിജയിച്ചിട്ടില്ല. എങ്കിലും അവസാന മത്സരത്തിൽ ലിവർപൂളിനെതിരെ നടത്തിയ പ്രകടനം യുണൈറ്റഡിന് ആത്മവിശ്വാസം തിരികെ നൽകിയിട്ടുണ്ട്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ടീമിനെ ആകും അണുനിരത്തുക. ഗ്രീൻവുഡ്, ഗോമസ് തുടങ്ങിയവർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. പരിക്ക് മാറി എത്തുന്ന മാർഷ്യലും ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രി 10.25നാണ് മത്സരം.

Exit mobile version