Picsart 24 05 23 02 16 35 271

യൂറോപ്പ ലീഗ് അറ്റലാന്റയ്ക്ക്!! ലെവർകൂസന്റെ അപരാജിത കുതിപ്പിന് അവസാനം!!

യൂറോപ്പ ലീഗ് കിരീടം ഇറ്റാലിയൻ ക്ലബായ അറ്റലാന്റ സ്വന്തമാക്കി. സാബി അലോൺസോയുടെ ബയെർ ലെവർകൂസബെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അറ്റലാന്റ പരാജയപ്പെടുത്തിയത്. ലെവർകൂസൻ ഈ സീസണിൽ പരാജയപ്പെടുന്ന ആദ്യ മത്സരമാണിത്. അവസാന ഒരു വർഷമായി ഒരു മത്സരം പോലും ലെവർകൂസൻ പരാജയപ്പെട്ടിരുന്നില്ല.

ഇന്ന് ഹാട്രിക്ക് ഗോളുമായി ലുക്മൻ ആണ് അറ്റലാന്റയ്ക്ക് ജയം ഒരുക്കിയത്. ഈ ഹാട്രിക്കോടെ യൂറോപ്പ ലീഗ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി ലുക്മൻ മാറി. മത്സരത്തിന്റെ 12ആം മിനുട്ടിൽ ആയിരുന്നു ലുകമന്റെ ആദ്യ ഗോൾ. പെനാക്ക്ട്ടി ബോക്സിന്റെ വലതുഭാഗത്തിൽ നിന്ന് സപകോസ്റ്റ നൽകിയ പാസിൽ നിന്ന് ആയിരുന്നു ലുക്മന്റെ ഫിനിഷ്.

26ആം മിനുട്ടിൽ ലുക്മൻ ലീഡ് ഇരട്ടിയാക്കി. മൂന്ന് ലെവർകൂസൻ താരങ്ങളെ ഡ്രിബിൾ ചെയ്തകറ്റിയ ശേഷം ഒരു മനോഹര ഫിനിഷിലൂടെ ആയിരുന്നു ലുക്മന്റെ രണ്ടാം ഗോൾ. 75ആം മിനുട്ടിൽ ലുക്മൻ ഹാട്രിക്ക് തികച്ചു‌. ഇത് അവരുടെ വിജയവും ഉറപ്പിച്ചു.

അറ്റലാന്റയുടെ ആദ്യ യൂറോപ്യൻ കിരീടമാണിത്‌.

Exit mobile version