Picsart 22 12 24 07 47 26 901

“എമി അബ്നോർമൽ ആണ്”, മാർട്ടിനസിന് എതിരെ പരാതിയുമായി ഫ്രഞ്ച് എഫ് എ

ലോകകപ്പിനു ശേഷം എമിലിയാനോ മാർട്ടിനസ് എംബപ്പെയെ ലക്ഷ്യം വെച്ച് നടത്തിയ പരാമർശങ്ങൾക്ക് അതിരുകൾ ലംഘിച്ച ആഹ്ലാദങ്ങൾക്കും എതിരെ പരാതി ഉന്നയിച്ച് ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ. ഫ്രഞ്ച് ഫുട്ബോൾ തലവൻ നോയൽ ലെ ഗ്രെറ്റ് ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷന് ഇത് സംബന്ധിച്ച് ഒരു കത്തിലൂടെയാണ് പരാതി അറിയിച്ചത്.

താൻ അർജന്റീനക്ക് കത്ത് അയച്ചു എന്നും എമി മാർട്ടിനസിന്റെ പ്രവർത്തനങ്ങൾ അബ്നോർമൽ ആണെന്നും കായിക ലോകത്ത് ഇത്തരം അതിരുവിട്ട ആഹ്ലാദ പ്രകടനങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ തനിക്ക് ആകില്ല എന്നും നോയൽ മാധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പ് ഫൈനൽ വിജയിച്ച ശേഷം എമി മാർട്ടിനസ് എംബപ്പെ ലക്ഷ്യം വെച്ച് പല കാര്യങ്ങളും ചെയ്തിരുന്നു. അർജന്റീനയുടെ ട്രോഫി പരേഡ എംബപ്പെയുടെ മുഖം പതിച്ച് ഡോൾ എടുത്ത് എനി ബസ്സിനു മുകളിൽ സഞ്ചരിച്ചതോടെ എമിക്ക് എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

Exit mobile version