Picsart 22 12 24 03 49 47 700

കാന്റെ ഇനിയും രണ്ട് മാസം കൂടെ കളിക്കില്ല

ചെൽസി മധ്യനിര താരം കാന്റെ കളത്തിൽ തിരികെയെത്താൻ ഇനിയും മാസങ്ങൾ എടുക്കും. കാന്റെയുടെ പരിക്ക് ഭേദമായിട്ടില്ല എന്നും താരം തിരികെയെത്താൻ ഫെബ്രുവരിയോ മാർച്ചോ ആകാൻ സാധ്യത ഉണ്ട് എന്നും ഇന്നലെ ചെൽസി പരിശീലകൻ പോട്ടർ പറഞ്ഞു. ഈ സീസൺ തുടക്കത്തിൽ സ്പർസിന് എതിരായ മത്സരത്തിൽ ആയിരുന്നു കാന്റെക്ക് പരിക്കേറ്റത്. സീസണിൽ ആകെ 2 മത്സരങ്ങൾ ആണ് താരം കളിച്ചത്. ലോകകപ്പും കാന്റെക്ക് പരിക്ക് കാരണം നഷ്ടമായിരുന്നു.

റൂബൻ ലോഫ്റ്റസ്-ചീക്ക്, വെസ്ലി ഫൊഫാന, ബെൻ ചിൽവെൽ എന്നിവരും ചെൽസി ടീമിൽ പരിക്ക് കാരണം പുറത്താണ്. ലോകകപ്പ് കളിച്ചു വരുന്ന മാറ്റിയോ കൊവാചിച്, ഹക്കിം സിയെച്ച് എന്നിവരും ചെൽസിയുടെ അടുത്ത മത്സരത്തിൽ ഉണ്ടാകില്ല.

Exit mobile version