20230303 013928

ഏറ്റവും കൂടുതൽ എൽ ക്ലാസികോ, റെക്കോർഡ് കുറിച്ച് ബുസ്കറ്റ്സ്

സ്പാനിഷ് ഫുട്‌ബോളിന്റെ ചരിത്ര നിമിഷത്തിൽ, എൽ ക്ലാസിക്കോയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സെർജിയോ ബുസ്‌ക്വെറ്റ്‌സ് സ്വന്തമാക്കി. ഇന്നലെ കോപ ഡെൽ റേ സെമിയിൽ നടന്ന ക്ലാസികോയിൽ ഇറങ്ങിയതോടെ റയൽ മാഡ്രിഡിനെതിരായ തന്റെ 46-ാം മത്സരമാണ് ബുസ്കറ്റ്സ് കളിച്ചത്. ലയണൽ മെസ്സിയും സെർജിയോ റാമോസും ആയിരുന്നു ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത്.

2008-ൽ ക്ലാസിക്കോയിൽ അരങ്ങേറ്റം കുറിച്ച ബുസ്‌ക്വെറ്റ്‌സ്, ഒരു ദശാബ്ദത്തിലേറെയായി ബാഴ്‌സലോണ ടീമിന്റെ അമരക്കാരനാണ്.

എൽ ക്ലാസികോ മത്സരങ്ങൾ;

🇪🇸 Sergio Busquets: 46
🇦🇷 Leo Messi: 45
🇪🇸 Sergio Ramos: 45

Exit mobile version