20220909 001512

സെമി ഫൈനൽ തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മൊഹമ്മദൻസിന് എതിരെ

ഡൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് യുവനിര ഇന്ന് ക്വാർട്ടർ ഫൈനലിൽ ഇറങ്ങും. ശക്തമായ നിരയുമായി വരുന്ന മൊഹമ്മദൻസ് ആണ് ഇന്ന് ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ മൊഹമ്മദൻസിനെ മറികടക്കാൻ ആയാൽ അത് കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വലിയ നേട്ടം ആകും. റിസേർവ്സിനെ ഇറക്കി കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ എത്തിയത് തന്നെ വലിയ നേട്ടമാണ്.

ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കരായാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിലേക്ക് കടന്നത്. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് മൊഹമ്മദൻസ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. ഐമൻ, അജ്സൽ, വിബിൻ മോഹനൻ എന്നിവരുടെ മികച്ച ഫോമിൽ ആകും ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ‌. ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന മത്സരം സ്പോർട്സ് 18 ചാനലിലും വൂട്ട് ആപ്പിലും കാണാം.

Exit mobile version