Picsart 24 08 07 10 53 35 064

ഡി മരിയ ഒരു വർഷം കൂടി ബെൻഫിക്കയിൽ

അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ ഒരു വർഷം കൂടി പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ തുടരും. കോപ്പ അമേരിക്ക ഫൈനലിന് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്നു വിരമിച്ച ഡി മരിയ കുറച്ച് കാലം കൂടെ ക്ലബ് ഫുട്ബോൾ കളിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഡി മരിയയുടെ പുതിയ കരാർ ഇന്ന് ബെൻഫിക ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2025 വരെ താരം പോർച്ചുഗീസ് ക്ലബിൽ കളിക്കും. കഴിഞ്ഞ വർഷം പി.എസ്.ജിയിൽ നിന്നാണ് താരം തന്റെ ആദ്യകാല ക്ലബ് ആയ ബെൻഫിക്കയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ക്ലബിന് ആയി വളരെ മികച്ച പ്രകടനം ആണ് താരം നടത്തിയത്.

Exit mobile version