റൊണാൾഡോയെ കാണാൻ ആരാധകൻ ഗ്രൗണ്ടിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിന് പിഴ

മാഞ്ചസ്റ്റർ യുണൈറ്റഡും യുവന്റസും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഒരു ആരാധകൻ പിച്ചിലേക്ക് കടന്നതിന് യുവേഫ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിഴ ഇട്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ വേണ്ടി ഗ്രൗണ്ടിൽ എത്തിയാ ആരാധകൻ താരത്തിനൊപ്പം സെൽഫിയും എടുത്തിരുന്നു. ക്രിസ്റ്റ്യാനോയുടെ ആരാധകൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകൻ കൂടിയായിരുന്നു.

ഈ സംഭവത്തിൽ 8000 യൂറോ ആണ് മാഞ്ചർ യുണൈറ്റഡിന് മേൽ യുവേഫ പിഴയായി ചുമത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യുണൈറ്റഡിന് നിർദേശവും നൽകി. യുണൈറ്റഡ് ഈ സീസണിൽ ഇത് രണ്ടാം തവണയാണ് യുവേഫയുടെ പിഴ വാങ്ങുന്നത്. നേരത്തെ ഗ്രൗണ്ടിൽ എത്താൻ വൈകിയതിനും പിഴ ലഭിച്ചിരുന്നു.

Exit mobile version