എമ്പപ്പെയും വെറാട്ടിയും പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ

പരിക്കാണെങ്കിലും പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ സ്ട്രൈക്കർ എമ്പപ്പെയും മധ്യനിര താരം വെറട്ടിയും ഇടം പിടിച്ചു. ഓഗസ്റ്റ് 12ന് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അറ്റലാന്റയെ ആണ് പി എസ് ജിക്ക് നേരിടേണ്ടത്. കഴിഞ്ഞ ആഴ്ച സാരമായി പരിക്കേറ്റ വെറട്ടിയും എമ്പപ്പെയും അറ്റലാന്റയ്ക്ക് എതിരെ കളിക്കുന്നത് സംശയമാണ്. എങ്കിലും സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. പോർച്ചുഗലിലാണ് ക്വാർട്ടർ ഫൈനൽ മുതൽ ഉള്ള ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കുന്നത്.

അറ്റലാന്റയ്ക്ക് എതിരെ കളിക്കാൻ ആയില്ല എങ്കിലും ക്വാർട്ടർ കടക്കുക ആണെങ്കിൽ ഇവരെ രണ്ടു പേരെയും കളിപ്പിക്കാൻ ആകും എന്നാണ് പി എസ് ജി പ്രതീക്ഷിക്കുന്നത്. ഇതേ കാരണം കൊണ്ട് സസ്പെൻഷനിൽ ഉള്ള ഡി മറിയയെയും പി എസ് ജി സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

PSG squad for Champions League: Bakker, Bernat, Bulka, Choupo-Moting, Dagba, Di Maria, Diallo, Draxler, Gueye, Herrera, Icardi, Innocent, Kalimuendo, Kehrer, Kimpembe, Kurzawa, Marquinhos, Navas, Paredes, Pembele, Mbappé, Mbe Soh, Neymar, Rico, Ruiz, Sarabia, Thiago Silva, Verratti

Exit mobile version