ഇന്നെങ്കിലും മൗറീനോക്ക് ജയിക്കണം

വളരെ മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. അവസാന മൂന്ന് മത്സരങ്ങളിൽ ഒന്നു പോലും ജയിക്കാൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഒരു നിരാശ കൂടി താങ്ങാൻ കഴിഞ്ഞേക്കില്ല. ക്ലബിന് ചുറ്റും മോശം കാര്യങ്ങൾ മാത്രം നടക്കുന്ന ഈ അവസ്ഥയിൽ ഒരു തിരിച്ചടി കൂടി കിട്ടിയാൽ അത് മൗറീനോയുടെ ജോലി അടക്കം തെറിപ്പിച്ചേക്കാം.

ഇന്ന് സ്പാനിഷ് ക്ലബായ വലൻസിയ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെ തന്നെ കഷ്ടമാണ് വലൻസിയയുടെ ഫോമും. ലാലിഗയിൽ ഇതുവരെ ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ജയം മാത്രമാണ് വലൻസിയക്ക് ഉള്ളത്. ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ 10പേരുമായി കളിച്ച യുവന്റസിനോട് തോൽക്കുകയും ചെയ്തിരുന്നു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യങ് ബോയ്സിനെ യുണൈറ്റഡ് തോൽപ്പിച്ചിരുന്നു. രാത്രി 12.30നാണ് മത്സരം.

Exit mobile version