Picsart 24 06 02 10 39 00 650

ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രാത്രി – ജൂഡ് ബെല്ലിങ്ഹാം

ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രാത്രിയാണ് എന്ന് റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിച്ച ജൂഡ് ബെല്ലിങ്ഹാം. ഇന്നലെ ഡോർട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കോണ്ട് റയൽ മാഡ്രിഡ് അവരുടെ 15ആം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു‌. ജൂഡിനെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ആയിരുന്നു ഇത്.

“ഞാൻ എപ്പോഴും ഇതുപോലുള്ള മത്സരങ്ങൾ കളിക്കുന്നത് സ്വപ്നം കാണുന്നു. നിങ്ങൾ ജീവിതത്തിൽ പല പ്രയാസ ഘട്ടങ്ങളിലൂട്ര്യും കടന്നുപോകുമ്പോൾ നിങ്ങൾക്ക് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് പലരും പറയും. ഇന്നത്തെ ദിവസങ്ങൾ തന്റെ പരിശ്രമങ്ങൾ ഒക്കെ എന്തിനാണെന്ന് എന്നെ ഓർമ്മിപ്പിക്കുന്നു.” ബെല്ലിംഗ്ഹാം പറഞ്ഞു.

“എൻ്റെ അമ്മയുടെയും അച്ഛൻ്റെയും മുഖം കാണുന്നത് വരെ എനിക്ക് ഇന്ന് വികാരങ്ങൾ നിയന്ത്രിക്കാൻ ആഉഒ. എൻ്റെ ചെറിയ സഹോദരൻ അവിടെയുണ്ട്, ഞാൻ അദ്ദേഹത്തിന് ഒരു മാതൃകയാകാൻ ശ്രമിക്കുകയാണ്. എനിക്ക് അത് വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച രാത്രി ആണിത്” ബെല്ലിംഗ്ഹാം കൂട്ടിച്ചേർത്തു.

ഈ സീസണിൽ റയൽ മാഡ്രിഡിനായി 23 ഗോളുകളും 11 അസിസ്റ്റുകളും ബെല്ലിങ്ഹാം സംഭാവന ചെയ്തിട്ടുണ്ട്. ലാ ലിഗയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Exit mobile version