ചാമ്പ്യൻസ് ലീഗ് ആഗസ്റ്റിൽ, റയൽ – സിറ്റി പോരാട്ടം ആഗസ്റ്റ് 7ന്

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാക്കിയുള്ള മത്സരങ്ങൾ ആഗസ്റ്റ് മുതൽ നടത്താൻ പ്രാഥമിക ധാരണം . ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 31 വരെ മത്സരങ്ങൾ നടത്തി ടൂർണമെന്റ് പൂർത്തിയാക്കാൻ ആണ് യുവേഫ ആലോചിക്കുന്നത്. യുറോപ്പ ലീഗ് മത്സരങ്ങളും സമാനമായ രീതിയിൽ ആകും നടക്കുക. ഒരോ മൂന്ന് ദിവസത്തെ ഇടവേളകളിലും മത്സരം നടത്താൻ ആണ് യുവേഫ ഉദ്ദേശിക്കുന്നത്.

ഓഗസ്റ്റ് 7നു മുമ്പ് യൂറോപ്പിലെ എല്ലാ ലീഗ് മത്സരങ്ങളും അവസാനിക്കും എന്നും യുവേഫ വിശ്വസിക്കുന്നു. ലീഗ് മത്സരങ്ങൾ അവസാനിച്ച ശേഷം മാത്രമെ ചാമ്പ്യൻസ് ലീഗും യൂറോപ്പയും നടക്കണ്ടു എന്ന് നേരത്തെ തന്നെ യുവേഫ തീരുമാനിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ രണ്ടാം പാദം നടക്കുന്നതിന് ഇടയിലായിരുന്നു കൊറോണ വില്ലനായി എത്തിയത്. റയൽ മാഡ്രിഡും സിറ്റിയും തമ്മിലുള്ള രണ്ടാം പാദ മത്സരമാകും ആഗസ്റ്റ് ഏഴിന് നടക്കുക.

Exit mobile version