20220907 011521

ബെൻസീമക്ക് പരിക്ക്, റയൽ മാഡ്രിഡിന് ആശങ്ക

ഇന്ന് റയൽ മാഡ്രിഡും സെൽറ്റികും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ റയലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ബെൻസീമക്ക് പരിക്കേറ്റു. കളിയുടെ 29ആം മിനുട്ടിൽ പരിക്കേറ്റ ബെൻസീമ ഉടൻ തന്നെ കളം വിട്ടു‌ താരം നേരെ ഗ്രൗണ്ട് വിട്ട് കൂടുതൽ പരിശോധനകൾക്ക് ആയി പോയി. ബെൻസീമക്ക് പകരം ഹസാർഡ് കളത്തിൽ ഇറങ്ങി.

ആഞ്ചലോട്ടിക്കും റയൽ മാഡ്രിഡിനും വലിയ ആശങ്ക ആകും ബെൻസീമയുടെ പരിക്ക് നൽകുക. ബെൻസീമ അല്ലാതെ ഒരു സ്ട്രൈക്കർ റയൽ മാഡ്രിഡിന് ഇല്ല. ബെൻസീമയുടെ പരിക്ക് സാരമുള്ളതാകില്ല എന്ന പ്രതീക്ഷയിൽ നിൽക്കുകയാണ് മാഡ്രിഡ് ആരാധകർ.

Exit mobile version