Picsart 23 04 21 11 24 43 387

“ആന്റണിയെ വിമർശിക്കുന്നവർ സാഞ്ചോയെ കുറിച്ച് മിണ്ടുന്നില്ല”

മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ആന്റണി സഹതാരം ജാഡൻ സാഞ്ചോയെക്കാൾ കൂടുതൽ തവണ വിമർശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മുൻ ലിവർപൂൾ ഡിഫൻഡർ ജാമി കരാഗർ ചോദിച്ചു. ഇന്നലെ ട്വിറ്ററിൽ ആണ് സാഞ്ചോക്ക് എതിരെ കരാഗർ രംഗത്ത് എത്തിയത്‌.

ഇന്നലെ യൂറോപ്പ ലീഗ് ക്വാർട്ടർ രണ്ടാം പാദത്തിൽ 3-0ന് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി കാണാതെ പുറത്തായിരുന്നു. “രണ്ട് വർഷത്തിനുള്ളിൽ സാഞ്ചോ ചെയ്തതിനേക്കാൾ കൂടുതൽ ആറ് മാസത്തിനുള്ളിൽ ആന്റണി ചെയ്തു. എന്നിട്ടും ആന്റണിക്ക് ധാരാളം വിമർശനങ്ങൾ ലഭിക്കുന്നു, സാഞ്ചോയ്ക്ക് കുറച്ച് മാത്രമേ ലഭിക്കുന്നുള്ളൂ” കരാഗർ ട്വിറ്ററിൽ കുറിച്ചു.

സാഞ്ചോ രണ്ട് സീസൺ കഴിഞ്ഞിട്ടും യുണൈറ്റഡ് ഫോമിലേക്ക് എത്തിയിട്ടില്ല. സാഞ്ചോ പക്ഷെ വലിയ വിമർശനങ്ങൾ ഒന്നും മാധ്യമങ്ങളിൽ നിന്നോ സാമൂഹിക മാധ്യമങ്ങളിൽ നിന്നോ ഏറ്റുവാങ്ങുന്നില്ല. സാഞ്ചോ എഴുപതോളം യുണൈറ്റഡ് മത്സരങ്ങളിൽ നിന്ന് ആകെ 10 ഗോളുകൾ ആണ് നേടിയത്. മറുവശത്ത് ആന്റണി ഈ സീസണിൽ എട്ടു ഗോളുകൾ യുണൈറ്റഡിനായി നേടിയിട്ടുണ്ട്. ഇതിൽ പലതും നിർണായക ഗോളുകളും ആയിരുന്നു എന്നിട്ടും വലിയ വിമർശനങ്ങൾ ആണ് ആന്റണി നേരിടുന്നത്.

Exit mobile version