ഇന്ന് സ്പർസിന് നിർണായക സെമി ഫൈനൽ

കിരീടത്തിനായുള്ള സ്പർസിന്റെ കാത്തിരിപ്പ് വളരെ നീണ്ടു പോവുകയാണ്. 2008ന് ശേഷം ഒരു കിരീടം സ്പർസ് നേടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് ലീഗ് കപ്പ് സെമി ഫൈനൽ സ്പർസിന് നിർണായകമാണ്. ഇന്ന് ലീഗ് കപ്പിൽ ബ്രെന്റ്ഫോർഡിനെ ആണ് സ്പർസ് നേരിടുന്നത്. സ്പർസിന് കിരീടം നേടാനുള്ള ഏറ്റവും മികച്ച സാഹചര്യമാണ് ഇത്. സ്പർസിന് ചാമ്പ്യൻഷിപ്പ് ടീമായ ബ്രെന്റ്ഫോർഡ് ആണ് എതിരാളികൾ എന്നത് തന്നെ അവരുടെ ഭാഗ്യമായാണ് ആരാധകർ കരുതുന്നത്.

എന്നാൽ ബ്രെന്റ്ഫോർഡ് അത്ര ചെറിയ എതിരാളികൾ. അവസാന 16 മത്സരങ്ങളിൽ പരാജയം അറിയാത്ത ടീമാണ് ബ്രെന്റ്ഫോർഡ്. അതുകൊണ്ട് തന്നെ അത്ര എളുപ്പമായിരിക്കില്ല ഈ സെമി ഫൈനൽ. സ്പർസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. വിജയിക്കുന്ന ടീം ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയോ മാഞ്ചസ്റ്റർ സിറ്റിയെയോ ആകും നേരിടുക. ഇന്ന് രാത്രി 1.15നാണ് സെമി ഫൈനൽ നടക്കുന്നത്.

Exit mobile version