ജർമ്മനിയിൽ പരിശീലകന്റെ പണി പോയി, ടേയ്ഫൺ കുർകുട് പുറത്ത്

ഈ സീസണിൽ ജർമ്മൻ ലീഗിൽ പരിശീലക സ്ഥാനം തെറിക്കുന്ന ആദ്യ പരിശീലകനായി ടയ്ഫൺ കുർകുട് മാറി. സ്റ്റുറ്റ്ഗാർടിന്റെ പരിശീലക സ്ഥാനമാണ് ടയ്ഫണ് നഷ്ടമായിരിക്കുന്നത്. സീസണിൽ ദയനീയ തുടക്കമാണ് ക്ലബിനെ ഇത്തരത്തൊരു നടപടിയിൽ എത്തിച്ചത്. ഇന്നലെ ഹാനോവറിന് എതിരെ കൂടെ ക്ലബ് പരാജയപ്പെട്ടതോടെ ആയിരുന്നു നടപടി വന്നത്.

ജർമ്മനിയിൽ ലീഗിലെ ഏറ്റവും അവസാന സ്ഥാനത്താണ് സ്റ്റുറ്റ്ഗാർട് ഇപ്പോ ഉള്ളത്. ഏഴ് മത്സരങ്ങളിൽ ഒരു ജയം മാത്രം ഉള്ള ക്ലബിന് അഞ്ച് പോയന്റ് മാത്രമെ ഉള്ളൂ. പുതിയ പരിശീലകൻ ആരായിക്കും എന്ന് ക്ലബ് സൂചന നൽകിയില്ല. ഈ വർഷം ആദ്യം ജനുവരിയിൽ ആയിരുന്നു ക്ലബുമായി ടയ്ഫൺ കരാറിൽ എത്തിയത്. വെറും 10 മാസങ്ങൾക്ക് അകം ആ കരാർ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ‌

Exit mobile version