Picsart 25 03 20 00 20 10 709

പരിക്കിനെത്തുടർന്ന് ബ്രാൻഡൻ ഫെർണാണ്ടസ് ബംഗ്ലാദേശ് പോരാട്ടത്തിൽ നിന്ന് പുറത്ത്

മാലിദ്വീപിനെതിരായ ഇന്ത്യയുടെ 3-0 വിജയത്തിനിടെ പരിക്കേറ്റ ബ്രാൻഡൻ ഫെർണാണ്ടസ് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് സ്ഥിരീകരിച്ചു. മാൽഡീവ്സിന് എതിരായ കളിയിൽ ആദ്യ ഗോളിന് അസിസ്റ്റ് ചെയ്ത ബ്രാൻഡൻ പിന്നാലെ പരിക്കേറ്റതിനാൽ ഹാഫ് ടൈമിന് മുമ്പ് കളം വിടേണ്ടി വന്നു.

ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൻ്റെ മൂന്നാം റൗണ്ടിൽ മാർച്ച് 25 ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാൻ ഇരിക്കുകയാണ്. ബ്രാൻഡണിന് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version