Picsart 23 09 04 10 01 50 266

സംസ്ഥാന ബീച്ച് ഫുട്ബോൾ; 26 ഗോൾ അടിച്ച് കാസർഗോഡ് തുടങ്ങി

പ്രഥമ സംസ്ഥാന ബീച്ച് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ആലപ്പുഴയിൽ തുടക്കമായി‌. ആദ്യ മത്സരത്തിൽ പത്തനംതിട്ടയെ നേരിട്ട കാസർഗോഡ് ഒരു വലിയ വിജയം തന്നെ നേടി. ആകെ 33 ഗോളുകൾ പിറന്ന മത്സരത്തിൽ ഏഴിനെതിരെ 26 ഗോളുകൾക്ക് (26-7) ആണ് കാസർഗോഡ് വിജയിച്ചത്. ഗ്രൂപ്പ് എയിൽ ഇനി മലപ്പുറവും തൃശ്ശൂരുമാണ് കാസർഗോഡിന്റെ അടുത്ത മത്സരങ്ങളിലെ എതിരാളികൾ.

ആകെ 2 ഗ്രൂപ്പുകളിലായി എട്ടു ടീമുകൾ ആണ് പ്രഥമ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറും. സെപ്റ്റംബർ 7ആം തീയതി സെമി ഫൈനലുകളും 8ആം തീയതി ഫൈനലും നടക്കും.

Exit mobile version