Picsart 23 09 02 09 20 21 336

രോഹിതിനെയും കോഹ്ലിയെയും തടയാനുള്ള പ്ലാൻ തങ്ങളുടെ കയ്യിൽ ഉണ്ടെന്ന് നേപ്പാൾ ക്യാപ്റ്റൻ

ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്ന നേപ്പാളിന് വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും നേരിടാൻ കൃത്യമായ പദ്ധതികൾ ഉണ്ടെന്ന് നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ.

“ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ ഞങ്ങൾ ആവേശത്തിലാണ്. ഇന്ത്യ ഒരു വലിയ രാജ്യമാണ്. നേപ്പാളിനെ പ്രതിനിധീകരിച്ച് ഏറ്റവും വലിയ വേദിയിൽ ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നതിൽ ഞങ്ങൾ എല്ലാവരും ആവേശത്തിലാണ്.വിരാട്ടും രോഹിതും അവരുടെ രാജ്യത്തിന്റെ പ്രധാന താരങ്ങളാണ്.”

“ഞങ്ങൾ അവരെ നേരിടാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്, ഞങ്ങൾ അവ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൈതാനത്ത്, ഞങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു ഗെയിമായിരിക്കും ഇത്,” പോഡൽ പറഞ്ഞു.

“വിരാട് നമുക്കെല്ലാവർക്കും പ്രചോദനമാണ്, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ മാത്രമല്ല, കളിക്കളത്തിനകത്തും പുറത്തുമുള്ള അച്ചടക്കവും ഞങ്ങൾക്ക് മാതൃകയാണ്,” പോഡെ പറഞ്ഞു.

Exit mobile version