Picsart 25 09 01 14 51 10 418

അവസാനം സാഞ്ചോ ക്ലബ് വിടുന്നു! മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റൺ വില്ലയുമായി ധാരണ


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് വിങ്ങർ ജേഡൻ സാഞ്ചോയെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാനുള്ള ആസ്റ്റൺ വില്ല ശ്രമം വിജയിക്കുന്നു. കരാറിലെ അവസാന വശങ്ങൾ മാത്രമേ ഇനി തീരുമാനിക്കാനുള്ളൂ. 25-കാരനായ സാഞ്ചോയ്ക്ക് യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ ബാക്കിയുണ്ട്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ യുണൈറ്റഡിന് അവസരമുണ്ട്. എന്നാൽ യുണൈറ്റഡ് അത് ചെയ്യില്ല.


ലിയോൺ ബെയ്‌ലി ലോൺ അടിസ്ഥാനത്തിൽ ക്ലബ് വിട്ടതും മാർക്കസ് റാഷ്‌ഫോർഡിന്റെ ലോൺ കാലാവധി അവസാനിച്ചതും ആസ്റ്റൺ വില്ലക്ക് ഒരു വിങ്ങറെ അനിവാര്യമാക്കിയിരുന്നു.


യുണൈറ്റഡിൽ സാഞ്ചോയുടെ കരിയർ അത്ര നല്ലതായിരുന്നില്ല. കഴിഞ്ഞ സീസണിൽ ചെൽസിയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചതും മുൻ പരിശീലകൻ എറിക് ടെൻ ഹാഗുമായി ഉണ്ടായ വഴക്കും താരത്തിന്റെ കരിയറിന് തിരിച്ചടിയായി. ഈ മാറ്റം ഉനായ് എമറിയുടെ കീഴിൽ പ്രീമിയർ ലീഗ് കരിയർ തിരികെ പിടിക്കാൻ സാഞ്ചോയ്ക്ക് ഒരു പുതിയ അവസരം നൽകും. സാഞ്ചോയുടെ കൈമാറ്റം കൂടാതെ, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൈമാറുന്നതിനെക്കുറിച്ചും ആസ്റ്റൺ വില്ല ചർച്ചകൾ നടത്തുന്നുണ്ട്.

Exit mobile version