ചെൽസി ഇതിഹാസം ജോൺ ടെറിക്ക് ആശംസകൾ അർപ്പിച്ച് ആഞ്ചലോട്ടി

വിരമിച്ച ചെൽസി ഇതിഹാസം ജോൺ ടെറിക്ക് ആശംസകൾ അർപ്പിച്ച് മുൻ ചെൽസി പരിശീലകൻ കാർലോ ആഞ്ചലോട്ടി. ആഞ്ചലോട്ടിയുടെ കീഴിൽ രണ്ടു സീസണിൽ ടെറി ചെൽസിയെ നയിച്ചിരുന്നു. ടെറിയോടൊപ്പം ചെൽസിയിൽ വർക്ക് ചെയ്യാൻ സാധിച്ചത് അഭിമാനമാണെന്നു പറഞ്ഞ അഞ്ചലോട്ടി ടെറിയുടെ ഭാവി പരിപാടികൾക്ക് ആശംസകളും അർപ്പിച്ചു. ആഞ്ചലോട്ടിയുടെ കീഴിൽ ലീഗ് കിരീടവും എഫ് എ കപ്പും തെറിയും സംഘവും സ്വന്തമാക്കിയിരുന്നു.

37 കാരനായ ടെറി 23 വർഷത്തെ ഫുട്ബോൾ ജീവിതത്തിനാണ് അവസാനമിട്ടത്. ചെൽസിയുടെയും ഇംഗ്ലണ്ടുന്റെയും ക്യാപ്റ്റനായിട്ടുണ്ട്. 700ൽ അധികം മത്സരങ്ങളിൽ ചെൽസിക്കായി കളിച്ചിട്ടുണ്ട്. ചെൽസിക്കൊപ്പം അഞ്ച് പ്രീമിയർ കെഗി കിരീടം, അഞ്ച് എഫ് എ കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ് എന്നിവയും നേടിയിട്ടുണ്ട്.

Exit mobile version