അനസ് എടത്തൊടികക്കു ഗവണ്മെന്റ് ജോലി കൊടുത്തു സർക്കാർ ആദരിക്കണം

sirajkadavalloor

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ അടുത്ത് ഇറങ്ങിയ മുൻ ഇന്ത്യൻ ‘ക്യാപ്റ്റൻ’ സത്യന്റെ ജീവിത കഥ ആസ്പദമാക്കി ഇറങ്ങിയ ക്യാപ്റ്റൻ എന്ന സിനിമയിൽ ആദ്യം നന്ദിയും കടപ്പാടും അറിയിക്കുന്നത് വര്ഷങ്ങള്ക്കു മുന്നേ മരണപെട്ട മുൻ മുഖ്യമന്ത്രി “ലീഡർ” കെ കരുണാകരന് ആണ്. ലീഡർ ഫുട്ബോൾനെയും അന്നത്തെ ഫുട്ബോൾ താരങ്ങളെയും എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന് ഞങ്ങളെ പോലെ ഉള്ള ഈ കാലത്ത് ജീവിക്കുന്നവർക്കു അതിനേക്കാൾ വലിയ തെളിവ് ലഭിക്കാൻ ഇനി കഴിയും എന്ന് തോന്നുന്നില്ല.

ആ സിനിമയിലും വേറെ പലരും പറഞ്ഞിട്ടും കുറേ കാര്യങ്ങൾ അറിയാം.. “IM വിജയൻ” എന്ന ഫുട്ബോൾ ലെജൻഡ്നു നിയമത്തെ പോലും മാറ്റി നിർത്തി കേരള പോലീസിൽ എടുത്തത് ലീഡർ ആണ്.ആ ലീഡർ ഇന്ന് ജീവിച്ചിരിപ്പില്ല.

പക്ഷെ ഇവിടെ ഒരു സർക്കാർ ഉണ്ട്. ഈ അടുത്ത് തന്നെ “സി കെ വിനീത്” എന്ന ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ കളിക്കാരനെ ഏജീസ് ജോലിയിൽ നീണ്ട അവധി എടുത്തു ക്ലബ്‌ നു കളിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. പിരിച്ചു വിട്ടതിനു ശേഷം ഇപ്പോളുള്ള ഗവണ്മെന്റ് സർക്കാർ ജോലി കൊടുത്താണ് ആ പ്രശ്നത്തിന് പരിഹാരം കണ്ടത്. അത് പോലെ ഒരു ജോലി അനസിക്കയും അർഹിക്കുന്നുണ്ട്.

ഇന്നത്തെ കാലത്ത് യൂണിവേഴ്സിറ്റി,സന്തോഷ്‌ ട്രോഫി മത്സരങ്ങളൊക്കെ കളിക്കുന്നവർ ഒരു ജോലി കിട്ടി സേഫ് സോണിലോട്ട് കടക്കുമ്പോൾ ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ച സമയത്ത് പോലും ഒരു ഗവണ്മെന്റ് ജോലി നോക്കാതെ ഫുട്ബോൾ എന്ന തന്റെ ജീവന് വേണ്ടി മുംബൈയിലോട്ട് വണ്ടി കേറി അത്രയും കഷ്ടപ്പെട്ട് തന്നെ ആണ് അനസിക്ക ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ഫുട്ബോൾ താരമായി തിരെഞ്ഞെടുക്കപെട്ടത്.

ഇന്ത്യൻ ജേഴ്‌സിയിൽ നമുക്ക് അദ്ദേഹം തന്ന ആവേശം തന്നെ ആണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുവാൻ പ്രേരണ ആയത്. ഇന്ന് അദ്ദേഹം ഇന്ത്യൻ ജേഴ്‌സിയിൽ നിന്നും പടിയിറങ്ങിയപ്പോ സ്വന്തം നാടായ മലപ്പുറത്ത് നിന്നും ആഷിക് കുരുണിയൻ എന്ന നമുക്ക് അഭിമാനിക്കാൻ ഏറെ കഴിയുന്ന ഒരു കളിക്കാരനെ തന്നിട്ടാണ് അനസിക്ക പടി ഇറങ്ങുന്നത്.

അതുകൊണ്ട് ഒക്കെ തന്നെ അദ്ദേഹം ഒരു ഗവണ്മെന്റ് ജോലി അർഹൻ തന്നെ ആണ്. Ck വിനീതിന്റെ കാര്യത്തിൽ ഇടപെട്ടു കൊണ്ട് അതിനു പരിഹാരം കണ്ട സർക്കാർ അനസ് എടത്തൊടിക എന്ന ഫുട്ബോൾ ലെജൻഡ്നും ഒരു ഗവണ്മെന്റ് ജോലി നൽകണം എന്ന് ഒരു ഫുട്ബോൾ പ്രേമി എന്ന നിലയിൽ വളരെ അതികം ആഗ്രഹിക്കുന്ന കാര്യം ആണ്.

ഗവണ്മെന്റ് നല്ല തീരുമാനം എടുക്കണം. ഇത് വളർന്നു വരുന്ന ഓരോ ഫുട്ബോൾ കളിക്കാർക്ക് വലിയ രീതിയിൽ ഒരു പ്രചോദനമാകും