blast luna

സൂപ്പർ കപ്പ് ഒക്ടോബർ പകുതിയോടെ നടത്താൻ AIFF


ഒക്ടോബർ പകുതിയോടെ സൂപ്പർ കപ്പ് നടത്താൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പദ്ധതിയിടുന്നതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഭാവി അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഐ‌എസ്എല്ലിലെയും ഐ-ലീഗിലെയും പ്രമുഖ ക്ലബ്ബുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു നോക്കൗട്ട് ടൂർണമെന്റായിരിക്കും സൂപ്പർ കപ്പ്.


ഐ‌എസ്എൽ സീസൺ വൈകും എന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (#KBFC) ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് പ്രീസീസൺ ഒരുക്കമായി ഈ ടൂർണമെന്റ് പ്രവർത്തിക്കും. മുൻ വർഷങ്ങളിൽ സീസൺ അവസാനം ആയിരുന്നു സൂപ്പർ കപ്പ് നടന്നിരുന്നത്. ഐ എസ് എൽ സൂപ്പർ കപ്പിന് ശേഷം ഡിസംബറിൽ ആകും ആരംഭിക്കുക.

Exit mobile version