Img 20220802 024358

ഇന്ത്യക്ക് പരാജയം, അനായാസം വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ് | West Indies won by 5 wickets to go 1-1 in the series

ഇന്ത്യക്ക് രണ്ടാം ടി20യിൽ പരാജയം. ഇന്ത്യ ഉയർത്തിയ 139 റൺസിന്റെ വിജയ ലക്ഷ്യം അനായാസം വെസ്റ്റിൻഡീസ് മറികടന്നു. അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ നാലു പന്ത് ബാക്കൊയിരിക്കെ വെസ്റ്റിൻഡീസ് ലക്ഷ്യം കണ്ടു. 52 പന്ത് മുതൽ 68 റൺസ് എടുത്ത ഓപ്പണർ ബ്രാണ്ടൺ കിങ് വെസ്റ്റിൻഡീസിന്റെ വിജയം എളുപ്പമാക്കി. 19 പന്തിൽ 31 റൺസുമായി ദെവോൺ തോമസ് പുറത്താകാതെ നിന്നു.

ഇന്ന് വെസ്റ്റിൻഡീസ് ബൗളർമാർക്ക് മുന്നിൽ പതറിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ആകെ 138 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ക്യാപ്റ്റൻ രോഹിത് അടക്കം ഇന്ത്യൻ ബാറ്റിങ് പൂർണ്ണമായും പരാജയപ്പെട്ടു. രോഹിത് ശർമ്മ ഡക്കിലാണ് പുറത്തായത്. സൂര്യകുമാർ യാദവ് 11, ശ്രേയസ് അയ്യർ 10, പന്ത് 24, ഹാർദ്ദിക് 31, ജഡേജ 27, കാർത്തിക് 7 എന്നിവർ ഒക്കെ നിരാശയാണ് നൽകിയത്.

6 വിക്കറ്റ് എടുത്ത മക്കോയ് ആണ് വെസ്റ്റിൻഡീസ് ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്. രോഹിത്, സൂര്യകുമാർ, ജഡേജ, കാർത്തിക്, അശ്വിൻ, ഭുവനേശ്വർ എന്നിവരുടെ വിക്കറ്റ് ആണ് മക്കോയ് വീഴ്ത്തിയത്. ഹോൾഡർ 2 വിക്കറ്റും ഹൊസൈൻ ജോസഫ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്നത്തെ മത്സരത്തോടെ പരമ്പര 1-1 എന്ന രീതിയിൽ നിൽക്കുകയാണ്.

Story Highlights: West Indies win by 5 wickets to go 1-1 in the series

Exit mobile version