20220802 004352

ഇന്ത്യൻ ബാറ്റിങ് തകർന്നു, വെസ്റ്റിൻഡീസിന് മുന്നിൽ 139 റൺസ് വിജയ ലക്ഷ്യം | West Indies bowl out India for 138

രണ്ടാം ടി20യിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് തിളങ്ങാൻ ആയില്ല. വെസ്റ്റിൻഡീസ് ബൗളർമാർക്ക് മുന്നിൽ പതറിയ ഇന്ത്യക്ക് ആകെ 138 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ക്യാപ്റ്റൻ രോഹിത് അടക്കം ഇന്ത്യൻ ബാറ്റിങ് പൂർണ്ണമായും പരാജയപ്പെട്ടു. രോഹിത് ശർമ്മ ഡക്കിലാണ് പുറത്തായത്. സൂര്യകുമാർ യാദവ് 11, ശ്രേയസ് അയ്യർ 10, പന്ത് 24, ഹാർദ്ദിക് 31, ജഡേജ 27, കാർത്തിക് 7 എന്നിവർ ഒക്കെ നിരാശയാണ് നൽകിയത്.

6 വിക്കറ്റ് എടുത്ത മക്കോയ് ആണ് വെസ്റ്റിൻഡീസ് ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്. രോഹിത്, സൂര്യകുമാർ, ജഡേജ, കാർത്തിക്, അശ്വിൻ, ഭുവനേശ്വർ എന്നിവരുടെ വിക്കറ്റ് ആണ് മക്കോയ് വീഴ്ത്തിയത്. ഹോൾഡർ 2 വിക്കറ്റും ഹൊസൈൻ ജോസഫ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Story Highlights: #INDvWI #WIvIND , West Indies bowl out India for 138 in St Kitts

Exit mobile version