വിനോദ് കുമാറിന്റെ വെങ്കല മെഡൽ തിരിച്ചെടുത്തു

പുരുഷന്മാരുടെ F52 ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ വിനോദ് കുമാറിന്റെ മെഡൽ തിരിച്ചെടുക്കുവാന്‍ തീരുമാനം. വിനോദ് കുമാര്‍ ഈ വിഭാഗത്തിൽ മത്സരിക്കുവാന്‍ യോഗ്യതയില്ലെന്ന് ഡിസബിലിറ്റി ക്ലാസിഫിക്കേഷന്‍ അസസ്സ്മെന്റിൽ നിര്‍ണ്ണയിച്ചതോടെ വിനോദ് കുമാറിനെ അയോഗ്യനാക്കുകയായിരുന്നു.

എന്നാൽ താരത്തിന്റെ അയോഗ്യത മത്സര ശേഷം നിര്‍ണ്ണയിക്കപ്പെട്ടതെന്താണെന്നാണ് വ്യക്തമല്ലാത്തത്. താരം അയോഗ്യനെങ്കില്‍ മത്സരത്തിന് മുമ്പ് കണ്ടത്തെണ്ടതല്ലേ എന്നാണ് ഉയരുന്ന ചോദ്യം.

Tokyovinod

ടോക്കിയോ പാരാലിമ്പിക്സ് ടെക്നിക്കൽ ഡെലിഗേറ്റ്സ് ആണ് തീരുമാനം എടുത്തിരിക്കുന്നത്. ഏഷ്യന്‍ റെക്കോര്‍ഡോടു കൂടിയായിരുന്നു വിനോദ് കുമാര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

Exit mobile version