സ്മൃതി മന്ഥാനയ്ക്കും ഹർമ്മൻപ്രീതിനും ശതകം, കൂറ്റൻ സ്കോ‍‍‍‍‍‍‍‍‍‍‍‍‍‍ർ നേടി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ വിജയം അനിവാര്യമായ മത്സരത്തിൽ മികച്ച സ്കോ‍ർ നേടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി യാസ്ടിക ഭാട്ടിയ മിന്നും തുടക്കമാണ് നൽകിയത്.

21 പന്തിൽ 31 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ ഇന്ത്യ 6.3 ഓവറിൽ 49 റൺസാണ് നേടിയത്. പിന്നീട് മിത്താലിയെയും ദീപ്തി ശര്‍മ്മയെയും ഇന്ത്യയ്ക്ക് വേഗത്തിൽ നഷ്ടമായി ടീം 78/3 എന്ന നിലയിലേക്ക് വീണുവെങ്കിലും നാലാം വിക്കറ്റിൽ സ്മൃതി – ഹ‍ർമ്മൻപ്രീത് കൂട്ടുകെട്ട് 184 റൺസ് കൂട്ടുകെട്ട് നേടി ഇന്ത്യയെ കരുതുറ്റ നിലയിലേക്ക് എത്തിക്കുകയായിരുന്നു.

Smritmandhana

123 റൺസ് നേടിയ സ്മൃതി പുറത്തായ ശേഷം ഹര്‍മ്മന്‍പ്രീത് കൗര്‍ തന്റെ ശതകം തികച്ചപ്പോള്‍ ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് നേടി.

ഹര്‍മ്മന്‍പ്രീത് കൗര്‍ 109 റൺസ് നേടി പുറത്തായി.

Exit mobile version