Picsart 22 09 08 12 00 21 242

“മൊഹമ്മദ് ഷമി ലോകകപ്പിന് എന്തായാലും ഉണ്ടാകണം, അദ്ദേഹം ഒരു ലോകോത്തര ബൗളർ ആണ്” – ബ്രെറ്റ് ലീ

ഇന്ത്യൻ പേസർ മൊഹമ്മദ് ഷമി അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ എന്തായാലും ടീമിൽ ഉണ്ടാകണം എന്ന് ബ്രെറ്റ് ലീ. അദ്ദേഹത്തിന് ഫിറ്റ്‌നസ് പ്രശ്നങ്ങൾ ഒന്നും ഇല്ല എങ്കിൽ ഷമി ഇല്ലാത്ത ഒരു ടീം ഉണ്ടാകരുത് എന്ന് ബ്രെറ്റ് ലീ പറഞ്ഞു.

അദ്ദേഹം ഒരു ലോകോത്തര ബൗളറാണ്, അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. കളിയുടെ അവസാനം, മുഹമ്മദ് ഷമിയെപ്പോലെയുള്ള അനുഭവസമ്പത്തുള്ള, സമ്മർദ്ദത്തിലാവാത്ത ഒരാൾ ഇന്ത്യൻ ടീമിൽ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഓസ്ട്രേലിയൻ താരം പറഞ്ഞു.

അവൻ മുമ്പ് ഇതുപോലുള്ള സാഹചര്യങ്ങളിൽ ഷമി കളിച്ചിട്ടുണ്ട്. അവസാന ഓവറിൽ ഓസ്‌ട്രേലിയക്ക് 10 റൺസ് വേണ്ടിയിരുന്ന സാഹചര്യത്തിൽ അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ദുഷ്‌കരമായ സാഹചര്യങ്ങളിൽ പന്തെറിഞ്ഞ് പരിചയമുള്ള ആണ് അദ്ദേഹം. ബ്രെറ്റ് ലീ പറയുന്നു.

ഞാൻ തീർച്ചയായും അദ്ദേഹത്തിന് വേണ്ടി വാദിക്കും എന്നും ബ്രെറ്റ് ലീ പറഞ്ഞു. ഷമിയെ ഏഷ്യൻ കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിന് ഏറെ വിമർശനങ്ങൾ ഇപ്പോൾ ഇന്ത്യൻ ടീം കേൾക്കുന്നുണ്ട്.

Exit mobile version